Posts

Showing posts from September, 2019

അക്ഷരങ്ങളും അക്കങ്ങളും നിറഞ്ഞ ജീവിതം

ഒരു സുഹൃത്ത് പറഞ്ഞത് അധ്യാപന ജീവിതത്തിലേക്ക് കടക്കുമ്പോൾ ഓർക്കേണ്ട ചിലതുണ്ട്, പണ്ട് എന്നാൽ ഒരുപാടു വിദൂരമല്ലാത്ത സ്കൂൾ കോളേജ് കാലഘട്ടം. അമ്മയുടേം അച്ഛന്റേം കയ്യിൽ തൂങ്ങി സ്കൂളിൽ എത്തിയ ആദ്യ ദിനം, നാല് ചുവരുകൾക്കുള്ളിൽ എന്നെ മറ്റു കുട്ടികൾക്കൊപ്പം ഇരുത്തി ആൾകൂട്ടത്തിൽ എവിടെയോ മറഞ്ഞ രണ്ടു പേർ. അവിടെ നിന്ന് തുടങ്ങിയ വിദ്യാലയ ജീവിതം, കണ്ണ് നിറഞ്ഞു ഇരുന്ന ക്ലാസ് മുറികളിൽ നിന്ന് ഇറങ്ങയപ്പോഴും കണ്ണുകൾ കലങ്ങി ഇരുന്നു. ആദ്യ ദിനങ്ങൾ ദൈർഖ്യമുള്ളതായിരുന്നു, മണ്ണിൽ എഴുതിയ ഹരി ശ്രീ പിന്നെ കറുത്ത പ്രതലത്തിൽ വെളുത്ത നിറങ്ങളിൽ മഷിത്തണ്ടിനാൽ പലകുറി തുടച്ചെഴുതി അവസാനം വെളുത്ത പുറന്തളുകളിൽ ഇരു വരകളിൽ മുട്ടിച്ചു എഴുതിയപ്പോൾ കയ്യക്ഷരവും തലവരയും എഴുതപ്പെട്ടു. അന്ന് ആരും കരുതിയില്ല ഇനി ഒരുപാട് വരകൾ മാറ്റേണ്ട ആ ചുമതല എന്നിലേക്ക്‌ വരുമെന്ന്. പറഞ്ഞു വന്നതൊക്കെ എവിടെയോ നിന്ന് പോയി. ക്ലോക്കിലെ സൂചികൾക്കൊപ്പം മാറി വരുന്ന മുഖങ്ങൾ ആയിരുന്നു ഒരു വിഷയവും, ചില വിഷയങ്ങൾ സൂചി രണ്ട്  തവണ കറങ്ങിയാലും മാറിയിരുന്നില്ല ചിലതാണെങ്കിൽ സൂചിയെ പോലും കറങ്ങാൻ അനുവദിക്കാറില്ലായിരുന്നു, ആ വിഷയങ്ങൾ യുഗങ്ങൾ ആയിരുന്നു. നിരവധി യുഗങ്ങ