അക്ഷരങ്ങളും അക്കങ്ങളും നിറഞ്ഞ ജീവിതം
ഒരു സുഹൃത്ത് പറഞ്ഞത്
അധ്യാപന ജീവിതത്തിലേക്ക് കടക്കുമ്പോൾ ഓർക്കേണ്ട ചിലതുണ്ട്, പണ്ട് എന്നാൽ ഒരുപാടു വിദൂരമല്ലാത്ത സ്കൂൾ കോളേജ് കാലഘട്ടം. അമ്മയുടേം അച്ഛന്റേം കയ്യിൽ തൂങ്ങി സ്കൂളിൽ എത്തിയ ആദ്യ ദിനം, നാല് ചുവരുകൾക്കുള്ളിൽ എന്നെ മറ്റു കുട്ടികൾക്കൊപ്പം ഇരുത്തി ആൾകൂട്ടത്തിൽ എവിടെയോ മറഞ്ഞ രണ്ടു പേർ. അവിടെ നിന്ന് തുടങ്ങിയ വിദ്യാലയ ജീവിതം, കണ്ണ് നിറഞ്ഞു ഇരുന്ന ക്ലാസ് മുറികളിൽ നിന്ന് ഇറങ്ങയപ്പോഴും കണ്ണുകൾ കലങ്ങി ഇരുന്നു. ആദ്യ ദിനങ്ങൾ ദൈർഖ്യമുള്ളതായിരുന്നു, മണ്ണിൽ എഴുതിയ ഹരി ശ്രീ പിന്നെ കറുത്ത പ്രതലത്തിൽ വെളുത്ത നിറങ്ങളിൽ മഷിത്തണ്ടിനാൽ പലകുറി തുടച്ചെഴുതി അവസാനം വെളുത്ത പുറന്തളുകളിൽ ഇരു വരകളിൽ മുട്ടിച്ചു എഴുതിയപ്പോൾ കയ്യക്ഷരവും തലവരയും എഴുതപ്പെട്ടു. അന്ന് ആരും കരുതിയില്ല ഇനി ഒരുപാട് വരകൾ മാറ്റേണ്ട ആ ചുമതല എന്നിലേക്ക് വരുമെന്ന്. പറഞ്ഞു വന്നതൊക്കെ എവിടെയോ നിന്ന് പോയി.
ക്ലോക്കിലെ സൂചികൾക്കൊപ്പം മാറി വരുന്ന മുഖങ്ങൾ ആയിരുന്നു ഒരു വിഷയവും, ചില വിഷയങ്ങൾ സൂചി രണ്ട് തവണ കറങ്ങിയാലും മാറിയിരുന്നില്ല ചിലതാണെങ്കിൽ സൂചിയെ പോലും കറങ്ങാൻ അനുവദിക്കാറില്ലായിരുന്നു, ആ വിഷയങ്ങൾ യുഗങ്ങൾ ആയിരുന്നു. നിരവധി യുഗങ്ങൾ താണ്ടി ഇവിടെ എത്താൻ വേദന എത്ര സഹിക്കേണ്ടി വന്നു, അവകാശ കമ്മീഷനുകൾ അത്ര സുലഭം അല്ലാതിരുന്ന കാലത്ത് ചൂരൽ തലപ്പുകൾ ആഭ്യന്തര വിഷയങ്ങൾ ആയിരുന്നു. പ്രകൃതിസ്നേഹി ആയിരുന്നിട്ടും മരത്തിന്റെ ആത്മാവുകളിൽ അക്കം ഇട്ടു എഴുതിയ ഉത്തരങ്ങൾ, ചിലപ്പോൾ അക്കങ്ങളുടെ വലുപ്പം കൊണ്ട് പേനയുടെ എണ്ണവും ചേർത്ത് കെട്ടുന്ന ചരടിന്റെ നീളവും വർധിച്ചിരുന്നു. മഴ മൂലം മാറ്റിവെക്കേണ്ടി വന്ന കായികാഭ്യാസ ക്ലാസുകൾ, പകരം ഇത് വരെ ഞാൻ ഉപയോഗിക്കാത്ത തീറ്റയും കൊണ്ട് വന്നിട്ടുള്ള ആ അങ്കത്തട്ട് അവിടെ ഇടക്കൊക്കെ കാലിടറിയെങ്കിലും വീണിരുന്നില്ല. വീഴുമെന്നു പറഞ്ഞവരെ വീഴാനനുവദിച്ചിട്ടുമില്ല. ഒരു അധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപക എങ്ങനെ ആകരുതെന്നും ആകണമെന്നും കാട്ടിത്തന്ന ഒരുപാടു മുഖങ്ങൾ.

ബാല്യം ഒരു തലമുറയുടെ അന്ത്യത്തിലായതു കൊണ്ടാവണം, ജീവിതത്തിൽ എല്ലാം ആസ്വദിക്കാൻ സാധിച്ചു എന്ന് തന്നെ പറയാം. എല്ലാരും കുഞ്ഞിലേ ഡോക്ടറാകണം എഞ്ചിനീയർ ആകണം എന്ന് പറഞ്ഞപ്പോൾ അത് ഏറ്റു പറഞ്ഞു അവസാനം അവർക്കു നല്ലൊരു വഴി കാട്ടിയാകാൻ സാധിച്ചാൽ, അവരുടെ കണ്ണുകളിലെ ഇരുട്ടു മാറ്റി വെളിച്ചം കൊണ്ട് വരാൻ സാധിച്ചാൽ അതിനോളം ഉതകുന്ന മറ്റൊന്നും ഉണ്ടാകില്ല എന്ന നിശ്ചയത്തോടെ തുടങ്ങാം. പണ്ട് ആരോ പറഞ്ഞു കോളേജിൽ വരുമ്പോ ഏറ്റവും ആഘോഷിക്കാം എന്ന് പക്ഷെ ഓരോ ഘട്ടത്തിലും അവർ പറഞ്ഞത് ഒക്കെ നുണകൾ ആയിരുന്നു. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കു വരുന്ന ഓരോ വിദ്യാർത്ഥിയേയും പറഞ്ഞു പഠിപ്പിക്കേണ്ടത് നീ ഇന്ന് എങ്ങനെ ആനന്ദിക്കുന്നുവോ അതിനോളം വലിയ പരമാനന്ദം എവിടുന്നും നിനക്കു കിട്ടുകയില്ല, നീ നീയായിരിക്കാൻ പഠിക്കുക.
Comments
Post a Comment